Tuesday, April 7, 2020

ഭൂനികുതി രസീത് പണം സ്വീകരിച്ചതിന്റെ തെളിവ് മാത്രമാണ്, സർട്ടിഫിക്കറ്റല്ല.. . !!

ഭൂനികുതി രസീത് കംപ്യൂട്ടർ പ്രിന്റ് ആയതിന് ശേഷം ചില ധനകാര്യ സ്ഥാപനങ്ങൾ അത് സ്വീകരിക്കുന്നില്ലെന്ന് വാർത്തകൾ വന്നിരുന്നു. 

കാര്യങ്ങൾ ബോധ്യപ്പെട്ടതിന് ശേഷം പടയിടങ്ങളിലും കംപ്യൂട്ടർ പ്രിന്റ് രസീത് ഇത്തരം സ്ഥാപനങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 

എന്നാൽ ചിലർക്ക് ഇപ്പോഴും കംപ്യൂട്ടർ പ്രിന്റ് രസീത് സ്വീകരിക്കാൻ വിമുഖതയുണ്ടെന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്. 

സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമ്പോൾ വരാൻ സാധ്യതയുള്ള റിസ്ക് ഏറ്റെടുക്കാൻ തയ്യാറാകാത്തവരാണ് ജനങ്ങളോട് മാന്വൽ രസീത് കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്.

ജനങ്ങൾക്ക് വിഷയത്തെക്കുറിച്ച് അവബോധമുണ്ടെങ്കിൽ ഇത്തരം ചോദ്യങ്ങൾക്ക് അവർക്ക് തന്നെ മറുപടി നൽകാനാകും. 

അവരറിയാൻ.....

മാന്വൽ രസീത് നൽകുന്നത് അവസാനിപ്പിക്കണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയതാണ്... കംപ്യൂട്ടർ പ്രിന്റ് ചെയ്ത ഓൺലൈൻ ഭൂനികുതി രസീത് മാത്രമാകും ഇനി നൽകുക 

രസീതിന്റെ ആധികാരികത രസീത് നൽകിയ ഓൺലൈൻ സംവിധാനമായ  റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സൈറ്റിലൂടെ തന്നെ പരിശോധിക്കാൻ കഴിയും. 

ബാങ്ക്‌ - ധനകാര്യ സ്ഥാപനങ്ങൾ, പോലിസ് സ്റ്റേഷൻ, കോടതി എന്നീ സ്ഥാപനങ്ങൾക്ക് രസീതിന്റെ ആധികാരികതയിലോ അതിലെ വിവരങ്ങളിലോ സംശയമുണ്ടെങ്കിൽ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പോർട്ടലിൽ പരിശോധിക്കാവുന്നതാണ്.

എങ്ങനെ പരിശോധിക്കാം...

www.revenue.kerala.gov.in ൽ ReLIS സെലക്ട് ചെയ്യുക... തുടർന്ന് Verify സെലക്ട് ചെയ്യുക... Verification പേജിൽ നിന്നും Tax Receipt No സെലക്ട് ചെയ്യുക... കൈയ്യിലുള്ള രസീത് നമ്പറും വർഷവും പണമൊടുക്കിയ തീയതിയും നൽകി GET ബട്ടൺ അമർത്തുക. കൈയ്യിലുള്ള രസീതിലെ വിവരങ്ങൾ സ്ക്രീനിൽ കാണാം...

രസീത് വ്യാജനാണോ അതോ ഒറിജിനലാണോ എന്ന് അപ്പോൾ തന്നെ തിരിച്ചറിയാൻ കഴിയും.

മറ്റൊരു പ്രാധനപ്പെട്ട  കാര്യം ശ്രദ്ധിക്കുക: 

 കരം അടച്ച രസീത് ജാമ്യത്തിനായി സ്വീകരിക്കാമെന്ന് റവന്യൂ വകുപ്പോ സർക്കാരോ നാളിതുവരെ ഒരു ഉത്തരവും ഇറക്കിയിട്ടില്ല എന്നാണറിവ്... 

അതിനാൽ കരം അടച്ച രസീത് ജാമ്യത്തിനായി സ്വീകരിക്കുന്നത് അത് സ്വീകരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.

കരമടച്ച രസീത് ഇനി മുതൽ കംപ്യൂട്ടർ പ്രിന്റ് ചെയ്ത രസീത് തന്നെയായിരിക്കും... 

ജാമ്യത്തിന് വേണ്ടി പൊസഷൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ഭൂനികുതി രസീത് സർട്ടിഫിക്കറ്റല്ല... പണം സ്വീകരിച്ചതിന്റെ തെളിവ് മാത്രമാണ് രസീത് എന്നോർക്കുക..

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance