മാന്യ ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പാചകവാതകത്തിന്റെ ഉപയോഗത്തിലുള്ള അപാകതകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കുന്നതിനും ശരിയായ രീതിയിലുള്ള മുൻകരുതലുകൾ പാലിക്കുന്നതിനും വേണ്ടി അമീൻ ഗ്യാസ് ഏജൻസി സംഘടിപ്പിച്ച "ഇൻഡേൻ സേഫ്റ്റി ക്ലിനിക്"എന്ന ക്ലാസ്സില്‍നിന്നും ലഭിച്ച അറിവുകള്‍ പങ്കുവെക്കുകയാണ് താഴെ.......ക്ലാസ്സില്‍ വരാത്തവര്‍ക്കായി......
*എല്‍ പി ജി എന്ന ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് വായുവിനേക്കാള്‍ ഇരട്ടിഭാരമുള്ളതാണ്......
* ഗ്യാസ് ലീക്കേജ് ഉണ്ടായാല്‍ തറയിലും കുഴികളിലും എല്ലാമാണ് ഗ്യാസ് അടിയുക.അതിനാല്‍ എപ്പോഴും സിലിണ്ടറില്‍നിന്നും ഉയരത്തിലായിരിക്കണം ഗ്യാസ് സ്റ്റൗ വയ്ക്കേണ്ടത്.....
*ഒരു കാരണവശാലും സിലിണ്ടര്‍ കിടത്തി ഉപയോഗിക്കരുത്.ലംബമായിരിക്കണം ( കുത്തനെ ) സിലിണ്ടറിന്‍റെ പൊസിഷന്‍......
*ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് ബര്‍ണര്‍ നോബും റഗുലേറ്ററും അടയ്ക്കുകയാണ്.അതിനുശേഷം വാതിലും ജനലും തുറന്നിടുക ......
*ഗ്യാസ് ചോര്‍ച്ചയുള്ള സമയത്ത് വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ ഓഫാക്കാനോ ഓണ്‍ ആക്കനോ പാടുള്ളതല്ല.അത് അപകടം വിളിച്ചുവരുത്തും....
*ഗ്യാസ് സിലിണ്ടര്‍ അടച്ചുപൂട്ടി വെക്കാതെ തറനിരപ്പില്‍ തുറസ്സായ സ്ഥലത്ത് വെക്കണം....
*സുരക്ഷ ട്യൂബ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാറ്റിവെക്കേണ്ടതാണ്......
*സുരക്ഷ ട്യൂബിന് മുകളില്‍ സ്റ്റീല്‍,പ്ലാസ്ററിക്ക്,റബ്ബര്‍ തുടങ്ങിയവകൊണ്ട് പൊതിയുകവഴി വാതകചോര്‍ച്ച പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാതെ വരും.അതിനാല്‍ ആവരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.....
*ഗ്യാസ് സിലിണ്ടറിനടുത്ത് വിറകടുപ്പോ ഫ്രിഡ്ജ് പോലുള്ള ഉപകരണകങ്ങളോ വയ്ക്കാതിരിക്കുക......
അറിവുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മാത്രമല്ല ആവശ്യത്തിന് ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും കൂടിയുള്ളതാണെന്ന് മറക്കാതിരിക്കുക.....!
(courtesy; ameen gas agency, shornur]
No comments:
Post a Comment