കേരളത്തിലേക്ക് തിരിച്ചെത്താന്‍ പാസ് ഇന്നുമുതല്‍:
ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തവര്‍ക്കാണ് പാസ്സ് ലഭിക്കാന്‍ അപേക്ഷ നല്‍കാനാവുക. കേരളത്തിലേക്കും കേരളത്തില്‍നിന്നുമുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. .
കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക;
- മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടറില്‍നിന്ന് covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ യാത്രാനുമതി വാങ്ങണം.
- ഇന്ന് (03/05/2020) വൈകിട്ട് അഞ്ചുമണിമുതല്‍ ഈ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
- ഇതിനായി നോര്‍ക്ക രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിക്കണം
- കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാതീയതിയും എന്‍ട്രി ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കുക.
- കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളൂ. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബരിലേക്കും ഇമെയിലിലേക്കും ക്യുആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാ കലക്ടര്‍ നല്‍കും.
- ഒരു വാഹനത്തില്‍ ഗ്രൂപ്പായും വ്യത്യസ്ത ജില്ലകളിലുള്ളവര്‍ ഒരു വാഹനത്തിലും യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള നിബന്ധനകള്‍ വെബ്‌സൈറ്റില്‍ ഉണ്ട്.
- യാത്രാ പെര്‍മിറ്റ് കയ്യില്‍ കരുതണം.
- പുറപ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്നു യാത്രാനുമതി വേണമെങ്കില്‍ നേടിയിരിക്കണം.
- യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസില്‍ 25ഉം ആളുകള്‍ മാത്രമേ പാടുള്ളൂ.
- അതിര്‍ത്തി ചെക്ക്പോസ്റ്റുവരെ മാത്രം വാടക വാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്രതുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.
- യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ കഴിയണം
- യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍നിന്ന് എമര്‍ജന്‍സി പാസ് വാങ്ങണം.
- മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കലക്ടര്‍മാര്‍ നല്‍കും.
- കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ് അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം.
- യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്ട അതിര്‍ത്തി ചെക്ക്പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.
Jagratha permit Pass :
നോര്‍ക്ക രജിസ്ട്രേഷന്‍ എങ്ങിനെ
- മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
- വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്‍ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.
- പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്ബര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷനോടുനുബന്ധിച്ച് നല്‍കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://bit.ly/these-are-the-procedures-to-be-followed-by-malayalees-in-other-states[Courtesy: cscsivasakthi,shornur]
No comments:
Post a Comment