എന്റെ ഭാര്യയുടെ റേഷൻ കാർഡ് ..........യാണ്. അത് പഴയ കാർഡിൽ നിന്നും വെട്ടി പുതിയത് [റേഷൻ കാർഡിൽ] പേര് ചേർക്കാൻ എന്തു ചെയ്യണം ?
രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്. ആദ്യം നിലവിൽ പേരുള്ള തലശ്ശേരി താലൂക്കിൽ നിന്നും താങ്കളുടെ ഭാര്യയുടെ പേര് മുകുന്ദപുരം താലൂക്കിലേക്ക് മാറ്റുക എന്നതാണ്. അതിനായി നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്കുക. ആ അപേക്ഷ തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം മാത്രമേ മുകുന്ദപുരം താലൂക്കിലുള്ള കാർഡിലേക്ക് ആ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്നതിന് കഴിയൂ. അപേക്ഷ approve ചെയ്ത് ലഭിച്ച ശേഷം മുകുന്ദപുരത്തെ റേഷൻ കാർഡ്, തലശ്ശേരിയിലെ കാർഡിൽ നിന്നും പേര് കുറവ് ചെയ്ത രേഖ എന്നിവ സഹിതം അക്ഷയ വഴി Addition of Member എന്ന രണ്ടാമത്തെ അപേക്ഷ നല്കുക. ഈ അപേക്ഷ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്യുമ്പോൾ പേര് കാർഡില് വരും...... NB:- സാധാരണഗതിയില് original റേഷൻ കാർഡും ഈ online അപേക്ഷാ printout-ഉം ബന്ധപ്പെട്ട രേഖകളുമായി അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹാജരാകേണ്ടതാണ്. കാരണം അപേക്ഷ approve ചെയ്യുമ്പോൾ database-ലുണ്ടാകുന്ന അതേ മാറ്റം അപേക്ഷകന്റെ കൈവശമുള്ള റേഷൻ കാർഡിലും വരേണ്ടതാണല്ലോ... എന്നാൽ നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസുകളിൽ അപേക്ഷകരെ പ്രവേശിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാൽ ഒരോ അപേക്ഷയും online ആയി നല്കിയ ശേഷം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം പറയുക, തുടർന്ന് ശേഷം അവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം ചെയ്യുക.
No comments:
Post a Comment