Wednesday, March 28, 2012

ചെക്ക് വേണ്ട, മൊബൈല്‍ മതി !!

ചെക്കിന്‍റെയും ക്രെഡിറ്റ് കാര്‍ഡിന്‍റെയും കാലം കഴിഞ്ഞു. ഇനി മൊബൈല്‍ ഫോണിന്‍റെ ദിനങ്ങള്‍. പണമിടപാടുകളെല്ലാം മൊബൈല്‍ ഫോണിലൂടെ മതിയെന്നു തീരുമാനിക്കുന്നു ബ്രിട്ടന്‍. ഇന്ത്യയിലല്ല ല്ലോ എന്നോര്‍ത്തു സമാധാനിക്കുന്നതിനു മുന്‍പ് ഓര്‍മിക്കുക, ഇംഗ്ലിഷുകാരന്‍ ഇങ്ങനെ നടപ്പാക്കിയതു പലതുമാണ് പിന്നീട് ഇന്ത്യ അതേപടി സ്വീകരിച്ചത്. സൂക്ഷിച്ചു വച്ചിട്ടുള്ള ചെക്കുകള്‍ കൂട്ടിയിട്ടു തീയിടാനല്ല ഓര്‍ഡര്‍. പതുക്കെപ്പതുക്കെ, 2018 ആകുമ്പോഴേയ്ക്കും ചെക്കും ക്രെഡിറ്റ് കാര്‍ഡും ഉപേക്ഷിക്കാനാണു തീരുമാനം. ഇടപാടുകാരുടെ സുര ക്ഷിതത്വത്തിനും ബാങ്കിന്‍റെ സൗകര്യത്തിനും അനുയോജ്യമായ വിധത്തിലുള്ള മാറ്റമാണു വേണ്ടത്.
ദിവസേനയുള്ള പെയ്മെന്‍റുകള്‍ ഇനി മൊബൈല്‍ ഫോണിലാക്കാം. ഇക്കാര്യത്തിനായി ഒക്സ്ഫോ ഡ് യൂനിവേഴ്സിറ്റി ഒരു ടെക്നോളജി വികസിപ്പിച്ചു. ഒരാള്‍ മറ്റൊരാള്‍ക്ക് അയയ്ക്കുന്ന പണം, ഷോപ്പിലേക്കോ റസ്റ്ററന്‍റിലേക്കോ കൊടുക്കാനുള്ള ബില്‍ എന്നിവയിലേതാണെങ്കിലും മൊബൈല്‍ ഫോണിലൂടെ നല്‍കാം. യുകെ പെയ്മെന്‍റ്സ് കൗണ്‍സില്‍ ഇക്കാര്യത്തിനെല്ലാം വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 2018 മുതല്‍ യുകെയില്‍ ചെക്ക് ഇഷ്യു ചെയ്യില്ല. അന്നു തുടങ്ങി ചെക്കിനു വെറുമൊരു കടലാസു കഷണത്തിന്‍റെ വില മാത്രമേ ഉണ്ടാകൂ. 350 വര്‍ഷം പഴക്കമുള്ള ചെക്ക് ഇടപാടു രീതികളാണ് ഇതോടെ ഇല്ലാതാകുന്നത്. സുരക്ഷിതമായ മാര്‍ഗങ്ങളിലൂടെയാണ് മൊബൈല്‍ ഫോണ്‍ ഇടപാടുകളെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനുള്ള ടെക്നോളജിയാണ് ഒക്സ്ഫോഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ചിട്ടുള്ളത്. ബ്ലൂ ടൂത്ത്, വൈഫൈ, എസ്എംഎസ് എന്നിവ മുഖേന ബാങ്കുമായി അക്കൗണ്ട് കണക്റ്റഡാവാം. ഇത് ഇടപാടുകാരനും ബാങ്കും തമ്മില്‍ മാത്രം അറിയാവുന്ന വിവരങ്ങളോടെയായിരിക്കും മെയന്‍റെയ്ന്‍ ചെയ്യുക. ഫോണിന്‍റെ ഉടമയ്ക്ക് എന്‍റര്‍ ചെയ്യാനു ള്ള ഒരു കോഡ് നല്‍കും. ആ നമ്പര്‍ പറഞ്ഞുകൊടുത്താല്‍ പണം കൊടുക്കാനുള്ളയാള്‍ക്ക് സ്വീകരിക്കാനാകും. പുതുതായി ഹാര്‍ഡ്വെയറുകളൊ ന്നും ഇതിനായി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട തില്ല. മൊബൈല്‍ ഫോണിനുള്ളില്‍ ഇതിന്‍റെ സീക്രറ്റ് നമ്പര്‍ സേവ് ചെയ്യപ്പെടുമോയെന്നും ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതു കിട്ടുന്നയാള്‍ പണം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടോ എന്നതും ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും 2018 വരെ സമയമുണ്ട്, അതിനുള്ളില്‍ ഈ നിസാര പ്രശ്നവും പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance