ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്നും 2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ പാസ് ബുക്കിന്റെ കോപ്പി, 2015 മുതൽ 2018 വരെയുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെൻറ്, അവാർഡ് ലിസ്റ്റിന്റെ കോപ്പി ഉൾപ്പെടെ ജൂലൈ 30ന് മുമ്പ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇ-മെയിലിലൂടെയും തപാലിലൂടെയും അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഈ രേഖകൾ ഹാജരാകാത്തവർക്ക് ആനുകൂല്യം ലഭിക്കില്ല.
🧿 ഇ-മെയിൽ: scholarship.mwd@gmail.com )
🧿2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ഫണ്ട് ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് ആർ.ടി.ജി.എസ് വഴിയാണ് നൽകിയത്. ചില വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലെ പ്രശ്‌നങ്ങൾ കാരണം തുക ക്രെഡിറ്റാകാതെ മടങ്ങിവന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആക്ടീവാണെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം.
🧿സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (ഫ്രഷ്, റിന്യൂവൽ), ഐ.ടി.സി ഫീ റീഇംബേഴ്‌സ്‌മെൻറ് സ്‌കീം, സി.എ/ഐ.സി.ഡബ്‌ളിയു.എ/സി.എസ് സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ഫോർ ടാലന്റ്ഡ് സ്റ്റുഡന്റ്‌സ് എന്നീ സ്‌കോളർഷിപ്പുകളാണ് വകുപ്പ് നൽകിവരുന്നത്.
No comments:
Post a Comment