സുഹൃത്തുക്കളെ, ഞാനും wife ഉം കഴിഞ്ഞ 6 വർഷം ഉപയോഗിച്ച ഫോൺ ആണ് ഇതൊക്കെ (നിലവിൽ എല്ലാം വർക്കിംഗ് ആണ്. പക്ഷെ physical complaint ഉണ്ട്. Display glass പൊട്ടി , battery back up കുറവ്,ഒരു ഫോണിൽ volume button ഇല്ല,അങ്ങനെ ഒക്കെ.. എനിക്ക് പുതിയത് ഒരെണ്ണം വാങ്ങണം. ഇതൊക്കെ എന്ത് ചെയ്യാൻ പറ്റും? നാട്ടിൽ ഇല്ലാത്തതു കൊണ്ട് എക്സ്ചേഞ്ച് കൊടുക്കാൻ പറ്റില്ലല്ലോ.നല്ല ഉപദേശങ്ങൾ തരാമോ?(നിങ്ങൾ പഴയ ഫോൺ എന്ത് ചെയ്യും?)
Cashify സ്റ്റോർ നാട്ടിൽ ഉണ്ടെങ്കി അവിടെ ഒന്ന് പോയി അനേഷിച്ചു നോക്കു ഫോൺ കൊണ്ട് പോണം. അവർ സെക്കന്റ് ഹാൻഡ് ഫോൺ അവക്ക് മോശം അല്ലാത്ത ഒരു എമൗണ്ട് ഓഫർ ചെയ്യും..മാർക്കറ്റ് വാല്യൂ അനുസരിച്ചു..ഞാൻ എന്റെ ഫോൺ മാറ്റി വാങ്ങാൻ ആയി ഇവിടെ മുംബൈ ഉള്ള ഇവരുടെ ഒരു shop വിസിറ്റ് ചെയ്തിരുന്നു. എന്റെ ഫോൺ 6 വർഷം old ആണ്.. നോർമൽ use ആയിരുന്നു.. അത് കൊണ്ട് കംപ്ലയിന്റ് ഒന്നും ഇല്ല.ചോധിച്ചപോൾ അവർ 3k ₹ അടുത്ത് കിട്ടാൻ ചാൻസ് ഉണ്ട് എന്ന് പറഞ്ഞു അവർ ആ ഫോൺ എടുക്കുക ആണ് എങ്കിൽ.. പിന്നെ ഞാൻ ലോക്കൽ കടകളിൽ വെറുതെ ചോതിച്ചു നോക്കി അവിടെ എല്ലാം ഒന്ന് കയറി അവർ മാക്സിമം 2500k അടുത്ത് ഒക്കെ കിട്ടും എന്ന് പറഞ്ഞു. (2) മറ്റൊന്ന് (E-Waste Recycling) :- പ്രമുഖ ബ്രാൻഡുകൾക്ക് (Apple, Samsung, Xiaomi) ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതികളുണ്ട്.ചിലപ്പോൾ പുതിയ ഫോൺ വാങ്ങുമ്പോൾ അവർ ഡിസ്കൗണ്ട് കൂപ്പണുകൾ നൽകും..ഇനി ഗൾഫിൽ ആണ് 2 പേരും എങ്കിൽ പിന്നെ ഡിസ്‌കൗണ്ട് (Trade-in Credit) വഴി പുതിയ ഫോൺ വാങ്ങുന്നതാണ് 100% Value for Money നൽകുന്ന ഏറ്റവും ബുദ്ധിപരമായ മാർഗ്ഗം.യുഎഇയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ Sharaf DG ഒന്നിലധികം ഫോണുകൾ ഒരുമിച്ച് എക്സ്‌ചേഞ്ച് ചെയ്യാൻ അനുവദിക്കാറുണ്ട്.അവരുടെ ഔദ്യോഗിക സർവീസ് വിംഗായ DG Help Trade-in സൈറ്റിലോ അല്ലെങ്കിൽ ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിലെ വലിയ ഷറഫ് ഡിജി സ്റ്റോറുകളിലോ ഈ 4 ഫോണുകളും നേരിട്ട് എത്തിക്കുക.അവർ ഈ 4 ഫോണുകളുടെയും അവസ്ഥ പരിശോധിച്ച് ഇതിന്റെ ആകെ തുകയ്ക്കുള്ള ഒരു ഷറഫ് ഡിജി ക്യാഷ് വൗച്ചർ (Cash Voucher) നിങ്ങൾക്ക് തരും. ഈ വൗച്ചർ ഉപയോഗിച്ച് പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ബ്രാൻഡ് (iPhone, Samsung, Xiaomi) ഫോണും അവിടെ നിന്ന് വാങ്ങാം.ഇനി താമസിക്കുന്നത് വേറെ ഗൾഫ് രാജ്യങ്ങളിൽ ആണെങ്കി ജരീർ ബുക്ക്സ്റ്റോർ (സൗദി, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്): ജരീറിന്റെ സ്മാർട്ട് ഫോൺ ട്രേഡ്-ഇൻ പ്രോഗ്രാം വളരെ ജനപ്രിയമാണ്. പലപ്പോഴും പഴയ ഫോണുകൾക്ക് നല്ല ഓഫറുകൾ നൽകാറുണ്ട്.എല്ലാ ഗൾഫ് രാജ്യങ്ങളിലുമുള്ള വലിയ ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ട്രേഡ്-ഇൻ കൗണ്ടറുകൾ ലഭ്യമാണ്. ഈ 4 ഫോണുകളും ഒന്നിച്ച് നൽകി ലുലു വൗച്ചർ വാങ്ങി പുതിയ ഫോൺ സ്വന്തമാക്കാം.താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വലിയൊരു ലുലു ഹൈപ്പർമാർക്കറ്റിലെ ഇലക്ട്രോണിക്സ് (Lulu Connect) കൗണ്ടറിലോ അല്ലെങ്കിൽ ജരീർ ബുക്ക്സ്റ്റോറിലോ ഈ 4 ഫോണുകളും ബോക്സോ ചാർജറോ ഉണ്ടെങ്കിൽ അതുകൂടി ചേർത്ത് നേരിട്ട് പോയി അവരെ കാണിക്കുക. അവർ തരുന്ന വൗച്ചർ ഉപയോഗിച്ച് ഏറ്റവും പുതിയതും ലാഭകരവുമായ ഫോൺ നിങ്ങൾക്ക് താല്പര്യം ഉള്ള എമൗണ്ട് ഇൽ ഫോൺ വാങ്ങാം
No comments:
Post a Comment