Wednesday, July 15, 2026

ഹെൽമെറ്റ് ധരിച്ചാലും പിഴ അടക്കേണ്ടിവരും?

ബൈക്ക് യാത്രക്കാർ ഒന്ന് ശ്രദ്ധിച്ചോളൂ റോഡിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ ഹെൽമെറ്റ് ധരിക്കുന്നത് മാത്രം പോരാ. അത് ശരിയായി സ്ട്രാപ്പ് ലോക്ക് ചെയ്‌ത്‌ ധരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. പലരും ഹെൽമെറ്റ് തലയിൽ വെച്ചാലും സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യാറുണ്ട്. എന്നാൽ ഇത് ഹെൽമെറ്റ് ധരിക്കാത്തതിന് തുല്യമായ കുറ്റമായാണ് കണക്കാക്കുന്നത്.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194D പ്രകാരം ഇത്തരത്തിൽ യാത്ര ചെയ്താൽ ₹1,000 വരെ പിഴ ഈടാക്കാം. അപകടമുണ്ടായാൽ സ്ട്രാപ്പ് ലോക്ക് ചെയ്യാത്ത ഹെൽമെറ്റ് ആദ്യം തലയിൽ നിന്ന് തെറിച്ചുപോകാനുള്ള സാധ്യതയും കൂടുതലാണ്.

അതുപോലെ, ISI (Bureau of Indian Standards) സർട്ടിഫിക്കേഷൻ ഇല്ലാത്ത നിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ ഉപയോഗിച്ചാലും പിഴ ലഭിക്കും. വിലകുറഞ്ഞ ലോക്കൽ ഹെൽമെറ്റുകൾ സുരക്ഷ ഉറപ്പാക്കില്ലെന്ന് മാത്രമല്ല, നിയമപരമായും അംഗീകരിക്കപ്പെട്ടതല്ല. അതിനാൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ISI മാർക്കുള്ള നിലവാരമുള്ള ഹെൽമെറ്റ് ശരിയായി സ്ട്രാപ്പ് കെട്ടി ധരിക്കുന്നതാണ് സുരക്ഷിതവും നിയമാനുസൃതവും.



No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance