Wednesday, October 15, 2025

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.?

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസ് വെബ്സൈിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇനി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അപേക്ഷിക്കാം.

അപേക്ഷിക്കാൻ സാധിക്കുന്നവർ

തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം). മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ നിർധന ഭൂരഹിതഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണo.

Sunday, September 28, 2025

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം

തദ്ദേശ തിരഞ്ഞെടുപ്പ്; സെപ്‌തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാം 

തിരുവനന്തപുരം: ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത‌്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്‌ട ഫാറത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിൻ്റെ കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും. 2025 സെപ്ത‌ംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

Friday, September 26, 2025

പിഎഫ് പിന്‍വലിക്കുന്നതിന് മുന്‍പ് രണ്ടാമതും ആലോചിക്കണം; ദുരുപയോഗം ചെയ്താല്‍ പിഴ, മുന്നറിയിപ്പ്?

 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ചട്ട വിരുദ്ധമായി പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം ദുരുപയോഗം ചെയ്താല്‍ പിഴ ഈടാക്കി ഫണ്ട് വീണ്ടെടുക്കുമെന്ന് ഇപിഎഫ്ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.

1952 ലെ ഇപിഎഫ് സ്‌കീമില്‍ പറഞ്ഞിട്ടില്ലാത്ത കാരണങ്ങളാല്‍ പിഎഫ് പണം പിന്‍വലിക്കുന്നത് ഒരു ലംഘനമായി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴയ്‌ക്കൊപ്പം ദുരുപയോഗം ചെയ്ത ഫണ്ട് വീണ്ടെടുക്കാന്‍ അധികാരമുണ്ടെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. എടിഎമ്മുകളില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കുന്നതിന് അടക്കം പിഎഫ് സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇപിഎഫ്ഒ 3.0 ആരംഭിക്കുന്നതിന് മുമ്പാണ് ഈ മുന്നറിയിപ്പ്. 'തെറ്റായ കാരണങ്ങളാല്‍ പിഎഫ് പിന്‍വലിക്കുന്നത് 1952 ലെ ഇപിഎഫ് സ്‌കീം പ്രകാരം വീണ്ടെടുക്കലിന് കാരണമാകും,'- ഇപിഎഫ്ഒ എക്സില്‍ കുറിച്ചു.

*പിഎഫിന്റെ പിന്‍വലിക്കല്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?*

യോഗ്യതയും അനുവദനീയമായ പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് മുന്‍കൂര്‍ തുക ലഭിക്കും.

വിരമിച്ച സാഹചര്യത്തിലോ ജോലിയില്ലാത്ത അവസ്ഥയിലോ മുഴുവന്‍ ഇപിഎഫ് കോര്‍പ്പസും പിന്‍വലിക്കാം. എന്നാല്‍ രണ്ടുമാസം എന്ന സമയപരിധിയുണ്ട്. വിരമിച്ച് രണ്ടു മാസത്തിന് ശേഷം മാത്രമേ മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

ഇപിഎഫ്ഒ വെബ്‌സൈറ്റ് പ്രകാരം വീട് വാങ്ങല്‍, നിര്‍മ്മാണം അല്ലെങ്കില്‍ നവീകരണം, കുടിശ്ശികയുള്ള വായ്പകളുടെ തിരിച്ചടവ്, മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.

യോഗ്യതയും പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ ഏത് അഡ്വാന്‍സും ലഭിക്കും. ഈ അഡ്വാന്‍സുകള്‍ ലഭിക്കുന്നതിന് അംഗങ്ങള്‍ ഒരു രേഖയും നല്‍കേണ്ടതില്ല.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും അക്കൗണ്ട് ഉടമയുടെയോ അവരുടെ കുട്ടികളുടെയോ വിവാഹത്തിനും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്.

Monday, September 22, 2025

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാം; അപേക്ഷ സെപ്റ്റംബർ 22 മുതൽ; അവസാന തിയ്യതി ഒക്ടോബർ 20

 അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാ (ബിപിഎൽ) വിഭാഗത്തിലേക്ക് മാറുന്നതിന് ഈ മാസം 22 മുതൽ അടുത്ത മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കും.

നിലവിൽ ബിപിഎൽ കാർഡ് ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനങ്ങൾ ഉള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.

സമർപ്പിക്കേണ്ട രേഖകൾ:

അപേക്ഷകർ വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ 200 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ വാടകക്കരാറും രണ്ട് സാക്ഷികളുടെ ഒപ്പും വേണം. കൂടാതെ, പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെയോ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്നോ തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

മാരക രോഗങ്ങളോ അംഗവൈകല്യമോ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീടാണെങ്കിൽ അതിന്റെ രേഖ, സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. 21 വയസ്സ് തികഞ്ഞ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയാൽ അത് തിരിച്ചയക്കും. അതുകൊണ്ട് തന്നെ നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ തിരുത്തലുകൾ വരുത്തി വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.

http

Friday, September 19, 2025

പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല; തീരുമാനം ക്രമക്കേടുകൾ ഒഴിവാക്കാൻ‌..

 പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല. ‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കി. ചെക്ക് കൊണ്ടു വരുന്നയാൾക്ക് പണം നൽകണം എന്ന് നിഷ്കർഷിക്കുന്നതാണ് ‘ഓർ ബെയറർ’. ക്രമക്കേടുകൾ ഒഴിവാക്കാനാണ് തീരുമാനം. സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതണം..

മൂന്ന് തരത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഒന്ന് അക്കൗണ്ട് ഉടമയക്ക് നേരിട്ടെത്തി പണം പിന്‍വലിക്കാം. രണ്ടാമത് മറ്റൊരാള്‍ക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. മൂന്നാമതായാണ് ഓര്‍ ബെയറര്‍ എന്ന മൂന്നാം കക്ഷിക്കെത്തി പണം പിന്‍ വലിക്കാന്‍ കഴിയുന്ന വ്യവസ്ഥ. ഇത് ഒഴിവാക്കിയാണ് പുതിയ ഉത്തരവ്..

രണ്ടാമതൊരാൾക്കാണ് ചെക്ക് നൽകുന്നതെങ്കിൽ അയാളുടെ പേരും ചെക്കിലുണ്ടാകണം. ഇത് രണ്ടുമില്ലാതെ ഇനി ചെക്ക് മാറില്ല. അക്കൗണ്ട് ഉടമ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് തീരുമാനം. ചെക്ക് കൊണ്ടുവരുന്നയാള്‍ക്ക് പണം കൈമാറണമെന്നതാണ് ഓര്‍ ബെയറര്‍ വ്യവസ്ഥ. അത് ഇനി ഉണ്ടാകില്ലെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്..


Monday, August 4, 2025

ലോൺ ബാധ്യത തീർത്താലും നോടീസ് വരും?-

 ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നമ്മൾ കരുതുന്ന പോലെ അത്ര നിഷ്കളങ്ക സ്ഥാപനങ്ങൾ അല്ല. കഷ്ടപ്പെട്ട് ലോൺ ബാധ്യത തീർത്താലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയാധാരമാകാൻ വരെ സാധ്യത ഉണ്ട്. ബാധ്യതകൾ തീർത്ത മനഃസമാധാനത്തിൽ ജീവിക്കുമ്പോൾ ഇടിത്തീ പോലൊരു നോടീസ് വരും - നിങ്ങൾ ഇനിയും വലിയ ഒരു സംഖ്യ അടയ്ക്കാനുണ്ട് എന്ന് കാണിച്ച് കൊണ്ട്. ഏത് നിയമ വിദഗ്ദ്ധന്റെ സഹായം തേടിയിട്ടോ കേസിന് പോയിട്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല ആ ചിലവ് വേറെയും വരും. അത്രയും പഴുതടച്ച കെണിയാണ് അവർ ഒരുക്കുക. ആ ഒരവസ്ഥ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 


നിങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇനി പറയുന്ന 5 സർട്ടിഫിക്കറ്റുകൾ അവിടെ നിന്നും നിർബന്ധമായും വാങ്ങിയിരിക്കണം.

1. ലോൺ എടുക്കാൻ വേണ്ടി നിങ്ങൾ നൽകിയ എല്ലാ രേഖകളും ബാങ്കിൽ നിന്നും തിരിച്ച് വാങ്ങി എന്ന് ഉറപ്പു വരുത്തുക.

2. Zero liability certificate ➖മേലാൽ തനിക്ക് ഈ സ്ഥാപനവുമായി ഒരു തരത്തിലുമുള്ള ബാധ്യത (liability) ഇല്ല എന്നതിനുള്ള ഒരു രേഖയാണ് Zero liability certificate

3. loan closure certificate :- നിങ്ങൾക്ക് പ്രസ്തുത സ്ഥാപനം നൽകിയ ലോൺ പൂർണ്ണമായും തിരച്ചടച്ചു എന്നതിനുള്ള തെളിവ് 

4. NOC (No Objection Certificate) :-  നിങ്ങളുടെ ൽ ഇടപാട് സംബന്ധിച്ച് തുടർന്ന് ഇനി ഒരു തരത്തിലുമുള്ള എതിർപ്പുകളും ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നതിനുള്ള ഉറപ്പ്. 

വാഹന ലോണുകൾ ആണെങ്കിൽ hypothecation cancellation certificate വാങ്ങണം.

5. NDC (no due certificate) :- ഒരു തരത്തിലുമുള്ള മുടക്കങ്ങൾ തിരിച്ചടവിൽ ഉണ്ടായിട്ടില്ല എന്നും അഥവാ ഉണ്ടായിരുന്നെങ്കിൽ അത് തീർത്തു എന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്. ഇത് കൈവശമില്ലെങ്കിൽ ഒരു പക്ഷ ലോൺ തീർന്ന് വർഷങ്ങൾക്ക് ശേഷം ഏതെങ്കിലും മുടക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി അതും അതിന്റെ പലിശയും പിഴപലിശയും തിരിച്ചടക്കണം എന്ന പരാതിയുമായി വന്നേക്കാം…

ലോൺ തീരുന്നതോടെ ബാധ്യതകൾ തീർന്നു എന്ന് കരുത്താതിരിക്കുക നമ്മുടെ അശ്രദ്ധയോ മടിയോ ഒന്നുകൊണ്ട് വലിയ ഒരു അബദ്ധം ഉണ്ടായിക്കൂട അഥവാ നമ്മളെ വഞ്ചിക്കാൻ നമ്മളായി വഴി ഒരുക്കിക്കൂടാ. ഉദാഹരണം ഇത് വായിക്കുന്നവരിൽ പലരുടെയും അനുഭവങ്ങൾ തന്നെയാണ്….

Wednesday, July 30, 2025

നിങ്ങൾ 6 മാസമായി റേഷൻ വാങ്ങുന്നില്ലേ എങ്കിൽ നിങ്ങളുടെ കാർഡുകൾ ബ്ലോക്ക് ചെയ്യും ?

റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽ.

ആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരുകളാണ് ഈ കാർഡുകൾ മരവിപ്പിക്കേണ്ടത്.

കാർഡ് മരവിപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി (തിരിച്ചറിയൽ) നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തുടർന്ന് അർഹത ബോധ്യപ്പെട്ടാൽ റേഷൻ അനുവദിക്കും. ഈ പുതിയ നീക്കം കേരളത്തിലെ ഒട്ടേറെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണ് റേഷൻ വാങ്ങിയത്. മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും, കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല.

റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ-കെവൈസി) ഇനി അഞ്ച് വർഷത്തിലൊരിക്കൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല.

കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കിയിട്ടുണ്ട്.

ഒരാൾ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കും. തുടർന്ന് അർഹത തെളിയിക്കാൻ മൂന്ന് മാസത്തിനുള്ളിൽ മസ്റ്ററിങ് നടത്തണം.

പുതിയ അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സാഹചര്യം പരിഗണിച്ച് മുൻഗണന നൽകാം. വെയ്റ്റ് ലിസ്റ്റ് സംസ്ഥാന പോർട്ടലിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും labhymakanam.

രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയമാറ്റ0.

സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ചുള്ള പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്തംബര്‍ മുതല്‍ നിലവില്‍ വരും.

രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് തുടങ്ങും. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി രാവിലെ നടത്താറുള്ളത്. ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ്സി ഇത്തരം ദിവസങ്ങളില്‍ നടത്തിവരുന്നത്. നേരത്തെ 7.15 നായിരുന്നു പരീക്ഷ ആരംഭിച്ചിരുന്നത്. ഈ സമയമാണ് 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മിക്കപ്പോഴും രാവിലെ ക്രമീകരിക്കാറുള്ളത്.

 ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ല. അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും കൃത്യസമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ സമ്മര്‍ദത്തിന് ഇടയാക്കാറുണ്ട്.

 ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ട സാഹചര്യവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ സമയമാറ്റം 

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം നിലവിൽ വരും. തപാൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.

ഇനിമുതൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ. രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

രജിസ്ട്രേഡ് പോസ്റ്റ്' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം 'സ്പീഡ് പോസ്റ്റ്' എന്ന് രേഖപ്പെടുത്തണം. ഈ മാറ്റത്തിനാവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കി, ഈ മാസം 31-നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ.

Monday, June 23, 2025

വാട്‌സ്ആപ്പില്‍ ഇനി ചാറ്റ്‌ജിപിടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം; ഇക്കാര്യങ്ങള്‍ !!

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ചാറ്റ്ജിപിടി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇനി ചാറ്റ്ജിപിടി ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ ചിത്രങ്ങൾ നിർമിക്കാന്‍ സാധിക്കും. നാളിതുവരെ ചാറ്റ്‌ജിപിടി വെബ് വേർഷനിലും ആപ്പിലും മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്.

വാട്സ്ആപ്പില്‍ ചാറ്റ്‌ജിപിടി സേവനം ലഭ്യമായ രാജ്യങ്ങളിൽ എല്ലാം ഈ പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. പുത്തന്‍ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഈ സേവനം സൗജന്യമാണ്. എന്നാല്‍ ഒരു ദിവസം ഒരു ചിത്രം മാത്രമേ നിർമിക്കാൻ സാധിക്കൂ. 24 മണിക്കൂറിന് ശേഷം മാത്രമേ അടുത്ത ചിത്രം നിര്‍മിക്കാനാവൂ. മാത്രമല്ല, ഒരു ചിത്രം പൂർണമായും എഡിറ്റ് ചെയ്ത് വരാൻ ഏകദേശം രണ്ട് മിനിട്ട് സമയം എടുക്കും. ചാറ്റ്‌ജിപിടി വരിക്കാരാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരു ദിവസം തന്നെ നിര്‍മിക്കാനാവും എന്ന പ്രത്യേകതയുമുണ്ട്. 

 *ചാറ്റ്ജിപിടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതി*

*+1 (800) 242-8478 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് നമ്പറിലേക്ക് Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം. ശേഷം നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നല്‍കുക. രണ്ട് മിനിറ്റ് കൊണ്ട് ചിത്രം നിര്‍മിച്ചു ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാൽ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്ന സന്ദേശം ലഭിക്കും. അതോടൊപ്പം ചാറ്റ്ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന യുആര്‍എല്‍ ലഭിക്കും. ഇതുവഴി നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ചാറ്റ്‌ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം.

Wednesday, June 18, 2025

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം: സപ്ലിമെന്ററി ഘട്ടം ഇന്ന് മുതൽ ?

 2025-2026 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം ഇന്ന് (ജൂൺ 18) മുതൽ ആരംഭിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. സ്പോർട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുന്നതിനായി 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സമർപ്പിക്കേണ്ടത്. 

വിദ്യാർഥികൾ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലെ സ്പോർട്സ് ക്വാട്ടാ (SPORTS ACHIEVEMENT REGISTRATION) ലിങ്ക് വഴി അപേക്ഷ നൽകി സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. സ്പോര്‍ട്ട് അച്ചീവ്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും (ഒബ്സർവർ സീലും ഒപ്പും ഉൾപ്പെടെ) സഹിതം ജൂൺ 19 മുതൽ ജൂൺ 20 വൈകുന്നേരം 5 മണി വരെ സിവിൽ സ്റ്റേഷൻ പാലക്കാട് ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് എത്തണം. ഇ-മെയിൽ വഴിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ല. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം സ്കോർ കാർഡ് നൽകും. സ്കോർ കാർഡ് ലഭിച്ച ശേഷം 21 ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ലോഗിൻ ചെയ്ത് സ്കൂൾ/കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതാണ്. 

സ്പോർട്സ് പ്രവേശനത്തിന് സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇവ ഇല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്കായി 9961083861, 9605144383, 6238376691 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റണം !

പാലക്കാട് വിക്ടോറിയ കോളേജിൽ 2020-21, 2021-22, 2022-23, 2023-24 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയ വിവിധ വിഭാഗങ്ങളിലെ (ഒ.ബി.സി, ഒ.ഇ.സി, എസ്.ടി, ജനറല്‍) ഇ-ഗ്രാന്റ്സ് തുക കൈപ്പറ്റാത്ത വിദ്യാർഥികൾ ജൂലൈ 23 നകം കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  തുക കൈപ്പറ്റാനുള്ള വിദ്യാർഥികളുടെ പട്ടിക കോളേജ് വെബ്സൈറ്റിലും (victoriacollege.ac.in) നോട്ടീസ് ബോർഡിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8281716773.

Friday, June 6, 2025

ട്രെയിനുകളുടെ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ Railway. !!

ട്രെയിന്‍ പുറപ്പെടുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഔദ്യോഗിക ആപ്പായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം പിന്തുടരണമെന്നും റെയില്‍വേ അറിയിച്ചു

ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി സ്വകാര്യ ആപ്പില്‍ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. വേര്‍ ഈസ് മൈ ട്രെയിന്‍, ഇക്‌സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാര്‍ ഉപയോഗിക്കാറുള്ളത്.

ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസ്സം നേരിടുന്നതും അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതിനാലാണ് വീണ്ടും മുന്നറിയിപ്പുമായി റെയില്‍വേ എത്തിയിരിക്കുന്നത്.


ചാര്‍ജര്‍ പ്ലഗില്‍ തന്നെ ഇരുന്നോട്ടെ' എന്ന് ചിന്തിക്കാറുണ്ടോ; വൈദ്യുതി ബില്ല് കൂടും അപകടത്തിനും സാധ്യത ?

ഇക്കാലത്ത് കുറഞ്ഞത് സ്വന്തമായി മൂന്ന് ചാര്‍ജറെങ്കിലും ഇല്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. ഫോണിന്, ലാപ്‌ടോപ്പിന്, ഇയര്‍ഫോണിന്, വാച്ചിന്, ഇ-ബുക്കിന് തുടങ്ങി ഉപയോഗിക്കുന്ന ഓരോ ഇലക്‌ട്രോണിക് ഉപകരണത്തിന്റെയും ചാര്‍ജറുകള്‍ എല്ലാം കൂടി നിങ്ങളുടെ കയ്യില്‍ എത്ര ചാര്‍ജറുണ്ടാകും.

ഫോണ്‍ കഴിഞ്ഞാല്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സാധനം ചാര്‍ജറാണെന്ന് വേണമെങ്കില്‍ പറയാം അല്ലെ.

ഇനി ചിലരുടെ ചാര്‍ജറുകള്‍ ഒരിടത്ത് ഫിക്‌സഡ് ആയിരിക്കും. ഫോണിന്റെ ചാര്‍ജര്‍ കിടക്കയ്ക്കടുത്ത്, ലാപ്‌ടോപിന്റെ ചാര്‍ജര്‍ ടേബിളിനടുത്ത് അങ്ങനെ അങ്ങനെ.. എന്നാല്‍ ഇത്തരത്തില്‍ ചാര്‍ജറുകള്‍ സ്ഥിരമായി പ്ലഗ് പോയിന്റില്‍ തന്നെ കുത്തിവയ്ക്കുന്നത് അപകടമാണെന്ന് നിങ്ങള്‍ക്കറിയാമോ? സ്വിച്ച്‌ ഓഫ് ചെയ്താലും ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ വയ്ക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ചാര്‍ജര്‍ ഒരുപോലെയല്ല. ഉപകരണത്തിന്റെ ഉപയോഗം അനുസരിച്ച്‌ അതിന്റെ പവറിലും വ്യത്യാസമുണ്ടായിരിക്കും. വളരെ ലളിതമായ വ്യത്യസം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരെയുണ്ടാകുന്ന ചാര്‍ജറുകളുണ്ട്. വാള്‍ പ്ലഗില്‍ നിന്ന് എസി (ആള്‍ട്ട് കറന്റ്) എടുക്കുകയും, അതിനെ ഇലക്‌ട്രോണിക് ഉപകരണത്തിന്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വാള്‍ട്ടേജ് ഡിസി (ഡയറക്‌ട് കറന്റ്) ആക്കി മാറ്റുകയും ചെയ്യുന്നതാണ് സാധാരണ ചാര്‍ജറുകളുടെ പ്രവര്‍ത്തനം.

സ്വിച്ച്‌ ഓണ്‍ ചെയ്യാതെ ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെറിയ അളവില്‍ കറന്റ് വലിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാതെ തന്നെ കറന്റ് ഉപയോഗിക്കുന്നതിനെ 'വാംപയര്‍ പവര്‍' എന്നാണ് വിളിക്കാറ്. ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു മൊബൈല്‍ ചാര്‍ജറോ, ലാപ്‌ടോപ് ചാര്‍ജറോ മാത്രം ഇത്തരത്തില്‍ പ്ലഗ് ചെയ്ത് വച്ചിരുന്നാല്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും, എന്നാല്‍ ഒരു വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും ഇങ്ങനെ പ്ലഗില്‍ കുത്തിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുത നഷ്ടം എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ച്‌ നോക്കൂ. ചാര്‍ജറുകള്‍ മാത്രമല്ല, ടിവി, മിക്‌സി, ഫ്രിഡ്ജ് തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും വാംപയര്‍ പവര്‍ ഉണ്ടായിരിക്കും.

പുതുതായി വിപണിയിലെത്തുന്ന ചാര്‍ജറുകളില്‍ അധികവും സ്മാര്‍ട്ട് സിസ്റ്റമുള്ളതിനാല്‍ വാംപയര്‍ പവര്‍ വളരെ കുറവായിരിക്കും. ചാര്‍ജറിന്റെ അറ്റത്ത് ഡിവൈസ് ഒന്നുമില്ലെങ്കില്‍ അവ താനെ സ്ലീപ് മോഡിലേക്ക് മാറുന്നു. നിങ്ങള്‍ സ്മാര്‍ട്ട് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലും അധിക സമയം ചാര്‍ജര്‍ പ്ലഗില്‍ തന്നെ സൂക്ഷിക്കുന്നത് ചാര്‍ജറിന് വളരെ പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുന്നു. വാപയര്‍ പവറിലൂടെ ചാര്‍ജറിലെത്തുന്ന വൈദ്യുതി താപമായി പുറത്തെത്തുമ്പോള്‍ ചാര്‍ജര്‍ ചൂടാകുന്നതാണ് ഒരു കാരണം. ചാര്‍ജര്‍ സാധാരണയിലധികം ചൂടാവുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉടന്‍ മാറ്റി വാങ്ങാന്‍ ശ്രദ്ധിക്കുക.



ഇനി തപാൽ വഴിയില്ല; പിഎസ്‍സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്..?

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഇത്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജൂലൈ 1 മുതൽ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലിൽ ലഭിക്കുക. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും.


Thursday, May 22, 2025

ആറുവരിപ്പാത; സ്ഥിരം വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാസ് !!

 മലപ്പുറം: നിർമ്മാണം പൂർത്തിയാകുന്ന കേരളത്തിലെ ആറുവരി ദേശീയപാതയിലെ ടോൾ പ്ലാസയിൽ സ്ഥിരം വാഹനങ്ങൾക്കു കുറഞ്ഞ നിരക്കിൽ പാസ് ഏർപ്പെടുത്തി ദേശീയപാതാ അതോറിറ്റി.

 ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർക്ക് 150 രൂപയ്ക്കു പ്രതിമാസ പാസ് ലഭിക്കും. ഈ പാസിൽ ഒരുമാസത്തിനകം 30 തവണ ടോൾ പ്ലാസ വഴി യാത്ര ചെയ്യാം. കാർ, ജീപ്പ്, വാൻ എന്നിവയ്ക്കാണു പാസ്. വാണിജ്യ വാഹനങ്ങൾക്ക് ഈ നിരക്കിൽ പാസ് ലഭിക്കില്ല.ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ലോക്കൽ കമേഴ്സ്യൽ വാഹനങ്ങൾക്ക് (എൽസിവി) ഒറ്റയാത്രയ്ക്ക് 15 രൂപയും 20 കിലോമീറ്ററിനുള്ളിലുള്ള ട്രക്കുകൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 25 രൂപയും നൽകിയാൽ മതി.

സ്കൂ‌ൾ ബസുകൾക്ക് 1000 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഇതിനു പുറമേ, എല്ലാ സ്‌ഥിരം വാഹനങ്ങൾക്കും ആവശ്യമെങ്കിൽ പ്രതിമാസ പാസ് അനുവദിക്കുമെന്നു സൂചനയുണ്ട്. എന്നാൽ ഇതിന്റെ ഫീസ് ദേശീയപാതാ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.പാസുകൾക്കായി ദേശീയപാതാ അതോറിറ്റി ഓഫിസുമായോ ടോൾ പ്ലാസയുമായോ ബന്ധപ്പെടണം. ആറുവരിപ്പാത പുർണമായി ഗതാഗതത്തിനു വിട്ടുനൽകിയ ശേഷമാകും മലപ്പുറം ജില്ലയിലെ ടോൾ പിരിവ് .

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം !!

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം. ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുന്നത്.ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വര്‍ഷം ആദ്യപാഠങ്ങള്‍.


ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാര്‍ഗരേഖ തയാറാക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പോലീസ്, എക്‌സൈസ്, ബാലാവകാശ കമീഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍ എച്ച്എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് എസ് കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.


വിദ്യാര്‍ഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍.സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്റര്‍മാര്‍ നിരന്തരം വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.ഹയര്‍ സെക്കന്‍ഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകര്‍ക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി. ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറന്‍സിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു. 


Monday, March 10, 2025

പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ pani.

 പുത്തന്‍ മാറ്റങ്ങളുമായി പാസ്പോര്‍ട്ട്; ശ്രദ്ധിക്കാതെ പോയാല്‍ എട്ടിന്‍റെ 

പാസ്‌പോർട്ട് നിയമത്തിൽ വലിയ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. 

പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം, 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ്.

 മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ്, രജിസ്ട്രേഷൻ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ് ആക്‌ട് 1969ന് കീഴിൽ വരുന്ന ഭരണസംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. 

2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം. ഇതോടൊപ്പം, വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനിമുതൽ പാസ്‌പോർട്ടിന്‍റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനുപകരം ബാർകോഡ് ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥരുടെ പാസ്പോര്‍ട്ടുകള്‍ക്ക് വെള്ള നിറത്തിലെ പാസ്‌പോർട്ട്, ഡിപ്ളോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം. 

പാസ്‌പോർട്ടിന്‍റെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കുന്നതാണ് മറ്റൊരു മാറ്റം. മാതാപിതാക്കൾ വിവാഹമോചിതരായ കുട്ടികളെ പരിഗണിച്ചാണ് ഈ ഭേദഗതി.

Wednesday, February 19, 2025

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക്- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മലമ്പുഴ: ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ കവയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിന്‍റെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിന്‍റെ നിർമാണം നടക്കുന്നുണ്ട്. സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്‍റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ.

Monday, February 17, 2025

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് (October 2022) പുതിയ നിയമങ്ങൾ; അറിയേണ്ടതെല്ലാം ?

 ഓൺലൈൻ പേയ്‌മെന്റിന്റെ കാലമാണ് ഇത്. സാധന സേവങ്ങൾക്കായി പലപ്പോഴും ഇന്ന് ഓൺലൈൻ പേയ്മെന്റ് ആണ് ഇന്ന് പലരും തെരെഞ്ഞെടുക്കാറുള്ളത്. ഇങ്ങനെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക , ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 

*ഒക്‌ടോടോബർ 2022 മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്  നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:*

*♦️എന്താണ് കാർഡ് ടോക്കണൈസേഷൻ?*

ആർബിഐയുടെ നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് കാർഡ് ടോക്കണൈസേഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

*♦️ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?*

ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

*♦️ടോക്കണൈസേഷൻ എങ്ങനെ?*

കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയശേഷം, പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടർന്ന്, "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

*♦️ടോക്കണൈസേഷൻ നിരക്കുകൾ എത്ര? *

ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ല.

*♦️ആർക്കൊക്കെ ടോക്കണൈസേഷൻ നടത്താനാകും?*

അംഗീകൃത കാർഡ് നെറ്റ്‌വർക്കിലൂടെ മാത്രമേ ടോക്കണൈസേഷൻ നടത്താൻ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആർബിഐ വെബ്‌സൈറ്റിൽ 

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance