പെരിന്തൽമണ്ണ: നഗരസഭയുടെ കീഴിലുള്ള വ്യാപാരസമുച്ചയങ്ങളിലെയും മാർക്കറ്റിലെയും 323 കടമുറികളുടെ രണ്ടുമാസത്തെ വാടക ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷൻ എം. മുഹമ്മദ്സലീം അറിയിച്ചു.
30 ലക്ഷത്തോളം രൂപയാണ് നഗരസഭ ഒഴിവാക്കുന്നത്. ലോക്ക്ഡൗൺ കാരണം വ്യാപാരികളുടെ പ്രയാസം വ്യാപാരി വ്യവസായി സമിതി ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭയുടെ സമൂഹ അടുക്കളയുടെ മൂന്നുദിവസത്തെ പ്രവർത്തനത്തിനാവശ്യമായ സംഖ്യയും പലവ്യജ്ഞനങ്ങളും സമിതി ചെയർമാന്റെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
No comments:
Post a Comment